പ്രൊഡ്യൂസര്‍മാരെ മാത്രം കുറ്റം പറയരുത്; ആരും ആരേയും ബലാത്സംഗം ചെയ്യുന്നില്ല; എല്ലാം നടക്കുന്നത് സമ്മതത്തോടെ: രാഖി സാവന്ത്

single-img
2 May 2018

ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് വിവാദങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം രാഖി സാവന്ത്. സിനിമാ രംഗത്ത് ആരും ആരേയും ബലാത്സംഗം ചെയ്യുന്നില്ലെന്ന് രാഖി സാവന്ത് പറഞ്ഞു. എല്ലാം നടക്കുന്നത് സമ്മതത്തോടെയാണ്. പുതിയ കുട്ടികള്‍ തങ്ങളുടെ കരിയര്‍ തുടങ്ങാന്‍ എന്തിനും തയാറാണ്.

അപ്പോള്‍ പ്രൊഡ്യുസര്‍മാരെ മാത്രം കുറ്റം പറയുന്നത് എന്തിനാണ് എന്നും രാഖി ചോദിക്കുന്നു. നിലവില്‍ ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കുന്നവര്‍ എല്ലാം ക്ഷമയോടെ കാത്തിരിക്കണം. കീഴടങ്ങരുത്. എളുപ്പവഴി ഉപയോഗിക്കാനുള്ള ത്വരയേ അടക്കണം എന്നും രാഖി പറയുന്നു

‘ജീവിതത്തിന്റെ എല്ലാ തുറകളിലുമെന്ന പോലെ ലൈംഗികമായ ദുരുപയോഗം സിനിമാ മേഖലയിലും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം തുടക്കകാലത്താണ് ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ എനിക്ക് അതിലേക്ക് വീഴേണ്ട സാഹചര്യമുണ്ടായിരുന്നില്ല, എനിക്ക് കഴിവുണ്ടായിരുന്നു’ -രാഖി പറഞ്ഞു.