എല്ലാ ലാഭവുമെടുത്ത് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ നല്‍കുന്ന പെട്രോള്‍ ഭൂട്ടാന്‍ അവരുടെ ലാഭവും എടുത്ത ശേഷം വില്‍ക്കുന്നത് 58 രൂപയ്ക്ക്; ഇന്ത്യയിലോ ലിറ്ററിന് 78രൂപയ്ക്കും; അതെന്താ മോദി സര്‍ക്കാരെ അങ്ങനെ ?

single-img
2 May 2018

ഇന്ത്യയില്‍ പെട്രോള്‍ വില 78രൂപ 65 പൈസ. ഭൂട്ടാനില്‍ 58 രൂപയും. ഇന്ത്യന്‍ എണ്ണ കമ്പനികള്‍ എല്ലാ ലാഭവുമെടുത്താണ് ഭൂട്ടാന് എണ്ണ നല്‍കുന്നത്. അതില്‍ നിന്ന് അവരുടെ ലാഭവും ഈടാക്കി പെട്രോള്‍ 58 രൂപയ്ക്ക് വില്‍ക്കാന്‍ ഭൂട്ടാന് കഴിയുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ എണ്ണ കമ്പനികള്‍ നടത്തുന്നത് പകല്‍ക്കൊള്ളയെന്നത് വ്യക്തം.

സോളോ ബൈക്ക് റൈഡറായ കോഴിക്കോട് സ്വദേശി എം. അനീഷിന്റെ യാത്ര കുറിപ്പിലാണ് ഭൂട്ടാനിലെ എണ്ണ വിലയെ ഇന്ത്യയിലേതുമായി താരതമ്യം ചെയ്യുന്ന രസകരമായ ഭാഗമുള്ളത്. അനീഷിന്റെ യാത്ര വിവരണത്തിലെ ഭാഗം

പെട്രോള്‍ അടിക്കുവാന്‍ കയറിയ പമ്പിലെ മെഷീനിലെ വില നിരക്കു നോക്കിയേപ്പാള്‍ അന്തംവിട്ടുപോയി. ലിറ്ററിന് വെറും 58 രൂപ മാത്രം…!!! 58 രൂപ നിരക്കില്‍ തന്റെ വണ്ടിയില്‍ പെട്രോള്‍ അടിക്കുവാന്‍ കഴിയുന്നതിനെ വലിയൊരു ഭാഗ്യമായാവും ഒരു സാധാരണ ഇന്ത്യക്കാരന്‍ ഇപ്പോള്‍ കരുതുക.

നാട്ടില്‍ ലിറ്ററിന് 80 രൂപയായെന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. ആനന്ദത്താല്‍ മതിമറന്ന് ഫുള്‍ ടാങ്ക് തന്നെയടിച്ചു. എന്നിട്ടും 830 രൂപയേ ആയുള്ളു. ചില്ലറ ഇല്ലാത്തതിനാല്‍ 800 രൂപയേ വാങ്ങിയുള്ളു. നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് ലിറ്റര്‍ അധികം.

ഇന്ത്യന്‍ കമ്പനിയായ ഭാരത് പെട്രോളിയത്തിന്റേതാണ് ഈ പമ്പ് എന്നറിയുമ്പോഴാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സര്‍ക്കാറും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുന്നത് എത്ര ഭീകരമായാണെന്ന് ബോധ്യമാകൂ. എല്ലാ ലാഭവുമെടുത്ത് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഭൂട്ടാന് നല്‍കുന്ന എണ്ണ അവരുടെ ലാഭവും എടുത്ത ശേഷം വിറ്റിട്ടും ഇത്രയേ വില വരുന്നുള്ളൂ എന്നത് അതിശയിപ്പിക്കുന്നു…

എത്രയോ കാലമായി പരസ്യമായി നമ്മളെ കൊള്ളയടിക്കുകയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സര്‍ക്കാരും എന്നു മനസ്സിലാവാന്‍ നമുക്ക് ഭൂട്ടാനിലോ നേപ്പാളിലോ എത്തേണ്ടിവരും. ഇത്രയും കാലം നമ്മുടെ കൈയില്‍നിന്നും അനധികൃതമായി പിടിച്ചുപറിച്ചത് എത്രയധികം തുകയാണെന്നോര്‍ക്കുമ്പോള്‍ ദേഷ്യം കൊണ്ട് പല്ലിറുമാനേ നേരം കാണൂ..
യാത്രാ വിവരണം വായിക്കാന്‍https://www.madhyamam.comt/ravelt/ravelogue/adventure/young-mans-all-india-solo-bike-ride-56th-day-bhutant-ravelogue/2018/may