കേദാര്‍നാഥ് ക്ഷേത്രം മോദി പുനര്‍നിര്‍മ്മിച്ചത് വിവരിക്കുന്ന ലേസര്‍ ഷോയ്ക്ക് അനുമതി നിഷേധിച്ചു

single-img
2 May 2018

പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത് വിവരിക്കുന്ന ലേസര്‍ ഷോയ്ക്ക് അനുമതി നിഷേധിച്ചു. ബദ്രിനാഥ് കേദാര്‍നാഥ് മന്ദിര്‍ കമ്മിറ്റി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഗണേഷ് ഗോഡിയാലാണ് ലേസര്‍ ഷോയ്ക്കുള്ള അനുമതി നിഷേധിച്ചത്.

ക്ഷേത്രം രാഷ്ട്രീയപരമായി ഉപയോഗിക്കപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലേസര്‍ ഷോയ്ക്കുള്ള അനുമതി നിഷേധിച്ചതെന്ന് ഗണേഷ് ഗോഡിയാല്‍ വ്യക്തമാക്കി. ഭഗവാന്‍ പരമശിവന്റെ മഹത്വം വെളിവാക്കുന്ന 22 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ലേസര്‍ ഷോയുടെ അകമ്പടിയായാണ് പ്രളയത്തിന് ശേഷം കേദാര്‍നാഥ് ക്ഷേത്രം എങ്ങനെ പുനര്‍നിര്‍മ്മിക്കപ്പെട്ടതിനെക്കുറിച്ചുള്ള 5 മിനിറ്റ് ലേസര്‍ ഷോയും നടത്താന്‍ പദ്ധതിയിട്ടത്.

എന്നാല്‍ പദ്ധതിയുമായി വന്നവരോട് ക്ഷേത്രം രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നു കൊടുത്തത്. പരമശിവന്റെ അവതാരങ്ങളുടെ ദൃശൃങ്ങളാണ് ലേസര്‍ ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.