പാര്‍ക്കിനുള്ളില്‍ പ്രവേശിച്ചയാളെ സിംഹം ആക്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

single-img
2 May 2018

പാര്‍ക്കിനുള്ളില്‍ പ്രവേശിച്ചയാളെ സിംഹം ആക്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ പ്രഡേറ്റര്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സിംഹം നില്‍ക്കുന്ന മൈതാനത്തേക്ക് ഗെയ്റ്റ് തുറന്ന് ഒരാള്‍ പ്രവേശിക്കുന്നത് വീഡിയോയില്‍ കാണാം.

ഇയാള്‍ കുറച്ച് മുന്നോട്ട് നീങ്ങുന്നത് കണ്ട് സിംഹം ഓടിയെത്തി. അപ്പോഴേക്കും ഇയാള്‍ ഗെയ്റ്റ് കടന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും സിംഹം കടിച്ചെടുത്ത് മൈതാനത്തിലേക്ക് വലിച്ചുകൊണ്ടുപോയി. പുറത്ത് നിന്ന സന്ദര്‍ശകരിലൊരാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഈ സമയം പാര്‍ക്ക് അധികൃതരെത്തി വെടിയുതിര്‍ത്ത ശേഷമാണ് സിംഹത്തില്‍ നിന്ന് അയാളെ രക്ഷിച്ചത്. അക്രമത്തിന് ഇരയായ ആള്‍ പാര്‍ക്കിന്റെ ഉടമയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്.