യെദ്യൂരപ്പയുടെ നേട്ടങ്ങള്‍ ഒരു പേപ്പറില്‍ നോക്കിയെങ്കിലും പതിനഞ്ച് മിനുട്ടുകൊണ്ട് വിശദീകരിക്കാമോ?: മോദിയെ തിരിച്ച് വെല്ലുവിളിച്ച് സിദ്ധരാമയ്യ

single-img
2 May 2018

ബംഗളുരു: സിദ്ധരാമയ്യയുടെ ഭരണ നേട്ടങ്ങള്‍ പതിനഞ്ച് മിനുട്ടുകൊണ്ട് വിശദീകരിക്കാമോ എന്ന് രാഹുലിനെ വെല്ലുവിളിച്ച മോദിക്ക് അതേനാണയത്തില്‍ മറുപടിയുമായി സിദ്ധരാമയ്യ. ബിഎസ് യെദ്യൂരപ്പയുടെ നേട്ടങ്ങള്‍ പതിനഞ്ച് മിനുട്ടുകൊണ്ട് വിശദീകരിക്കാമോ എന്നാണ് മോദിയെ വെല്ലുവിളിച്ച് സിദ്ധരാമയ്യ ചോദിച്ചത്.

ഒരു പേപ്പറിന്റെ പോലും സഹായമില്ലാതെ തനിക്ക് ഇഷ്ടമുള്ള ഭാഷയില്‍ സിദ്ധരാമയ്യയുടെ വികസന നേട്ടങ്ങള്‍ വിശദീകരിക്കാനാണ് മോദി രാഹുലിനെ വെല്ലുവിളിച്ചത്. എന്നാല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പയുടെ നേട്ടങ്ങള്‍ ഒരു പേപ്പറില്‍ നോക്കിയെങ്കിലും പറയാന്‍ സാധിക്കുമോ എന്നാണ് സിദ്ധരാമയ്യ മോദിയോട് ചോദിച്ചത്.

പാര്‍ലമെന്റില്‍ അഴിമതി ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് പതിനഞ്ച് മിനുട്ട് സംസാരിക്കാന്‍ അനുവദിച്ചാല്‍ ഒരു പതിനഞ്ച് മിനുട്ട് പോലും മോദിക്ക് അവിടെ ഇരിക്കാന്‍ സാധിക്കില്ലെന്നും മോദി അവിടെ നിന്നും ഓടിപ്പോകുമെന്നും രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു.