കാളവണ്ടിയുമായി രമേശ് ചെന്നിത്തലയുടെ രാജ്ഭവന്‍ മാര്‍ച്ച് (വീഡിയോ)

single-img
2 May 2018

കുത്തനെ വർധിച്ച ഇന്ധനവിലക്കയറ്റത്തിനെതിരെ കാളവണ്ടി മാർച്ച് തിരുവനന്തപുരം നഗരത്തിലേക്ക്…

Posted by Ramesh Chennithala on Tuesday, May 1, 2018

തിരുവനന്തപുരം: കര്‍ണാടക തെരഞ്ഞെടുപ്പായതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കാത്തതെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വില ഇനിയും കൂട്ടുമെന്നും പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തല. പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരായ യു.ഡി.എഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്ഭവനിലേക്ക് പ്രതീകാത്മ കാളവണ്ടി യാത്ര നടത്തിയായിരുന്നു യു.ഡി.എഫിന്റെ പ്രതിഷേധം. യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം പെട്രോള്‍ വിലവര്‍ധനക്കെതിരെ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ യുഡിഎഫ് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ എംഎം ഹസന്‍ പറഞ്ഞു. അതിന് എല്‍ഡിഎഫ് തയ്യാറാകുമോ എന്ന് വ്യക്തമാക്കണമെന്നും ഹസന്‍ ചോദിച്ചു.