വൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​നി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു ര​ണ്ടു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു

single-img
2 May 2018

മൈസൂരു: വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹീലർ എന്നിവരാണ് മരിച്ച മലയാളികൾ. മലയാളികളടക്കം നിരവധി വിനോദ സഞ്ചാരികൾക്ക് പരുക്കേറ്റിട്ടുണ്ട്.

ശക്തമായ മഴയും കാറ്റുമാണ് അപകടത്തിന് കാരണം. ഗാർഡനിലെ നിരവധി മരങ്ങളും കടപുഴകി. താൽക്കാലിക കൂടാരങ്ങളും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് വൃന്ദാവൻ ഗാർഡൻ താൽക്കാലികമായി അടച്ചു.