തൃശൂരിൽ ആളുകൾ നോക്കിനിൽക്കെ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു

single-img
1 May 2018

ജനക്കൂട്ടം നോക്കിനിൽക്കെ ദളിത് യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. തൃശൂർ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂർ സ്വദേശിനി ജിതുവാണ് (26) മരിച്ചത്. പ്രതിയായ ഭർത്താവ് വിരാജ് ഒളിവിൽ പോയി.

കുടുംബശ്രീ യോഗത്തിനിടെ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. വായ്പ കുടിശികയുടെ ചർച്ചയ്ക്കായി കുടുംബശ്രീ വിളിച്ചുവരുത്തിയതായിരുന്നു ജീതുവിനെ. ഞായറാഴ്ച കുടുംബശ്രീ യോഗത്തിനുശേഷം ജിതു പുറത്തിറങ്ങിയപ്പോഴാണ് സംഭവമുണ്ടായത്.

ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ വച്ചയായിരുന്നു അന്ത്യം. രക്ഷിക്കാൻ ശ്രമിച്ച പിതാവിനു പൊള്ളലേൽക്കുകയും ചെയ്തു.
അതിനിടെ, ജിതുവിനെ വിരാജ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും നോക്കി നിൽക്കുകമാത്രമാണ് ചെയ്തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവശേഷം ഒളിവിൽ പോയ വിരാജിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.