ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ

single-img
1 May 2018

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 125 പോയിന്റാണ് ഇന്ത്യയ്ക്ക്. 112 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിഗ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുമായി 13 പോയിന്റിന്റെ വ്യത്യാസമാണ് ഇന്ത്യയ്ക്കുള്ളത്.

106 പോയിന്റുള്ള ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡാണ് തൊട്ടുപിറകില്‍. 102 പോയിന്റാണ് കീവിസിനുള്ളത്. 75 പോയിന്റുമായി വെസ്റ്റ് ഇന്‍ഡീസിനെ പിന്തള്ളി ബംഗ്ലാദേശ് എട്ടാം സ്ഥാനത്തെത്തി. 67 പോയിന്റാണ് വിന്‍ഡീസിനുള്ളത്. ഇതാദ്യമായാണ് അവര്‍ ഒമ്പതാം സ്ഥാനത്താകുന്നത്.