പഞ്ചാബിലെ അവസാന സിഖ് മഹാറാണിയുടെ സ്വര്‍ണക്കമ്മലിന് ലേലത്തില്‍ ലഭിച്ചത് 1.6 കോടി രൂപ

single-img
1 May 2018

പഞ്ചാബിലെ അവസാന സിഖ് മഹാറാണി ജിന്ദ് കൗറിന്റെ സ്വര്‍ണക്കമ്മലിന് ലേലത്തില്‍ ലഭിച്ചത് 1.6 കോടി രൂപ. ലണ്ടനിലായിരുന്നു ലേലം നടന്നത്. പ്രതീക്ഷിച്ചതിലും അഞ്ച് ഇരട്ടി വിലയ്ക്കാണ് കമ്മലുകള്‍ വിറ്റുപോയത്.

1846ല്‍ ബ്രിട്ടീഷ് സൈന്യം പഞ്ചാബിലെ ഇവരുടെ കൊട്ടാരത്തില്‍ അതിക്രമിച്ച് കടന്ന് മഹാറാണിയുടെ ആഭരണങ്ങളെല്ലാം കടത്തിക്കൊണ്ടുപോകുകയായിരുന്നു. കോഹിനൂര്‍ രത്‌നത്തിനും തിമൂര്‍ റൂബിക്കുമൊപ്പമായിരുന്നു ഈ ആഭരണങ്ങളും ഇന്ത്യയില്‍ നിന്ന് കടത്തിയത്. ലണ്ടനിലെ ഒരു ചരിത്ര മ്യൂസിയത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്.