പോക്സോ കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

single-img
1 May 2018

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകളിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് രാജ്യത്തെ ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. കേസുകള്‍ പ്രത്യേക പോക്സോ കോടതികളിലായിരിക്കണമെന്നും സുപ്രീകോടതി നിര്‍ദേശിച്ചു. അഭിഭാഷക നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം നല്‍കിയത്.

കേസുകള്‍ അനാവശ്യമായി നീട്ടിവെക്കരുത്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഹൈക്കോടതികള്‍ മൂന്നംഗ സമിതികളെ നിയോഗിക്കണം. ഈ സമിതികളായിരിക്കണം കേസിന് മേല്‍നോട്ടം വഹിക്കേണ്ടത്.

അടുത്തിടെ പോ​​​​ക്സോ നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സി​​​​നു രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ അം​​​ഗീ​​​കാ​​​രം നൽകിയിരുന്നു. ഇ​​​​തോ​​​​ടെ ഇ​​​ത്ത​​​രം​​​കേ​​​സു​​​ക​​​ളി​​​ൽ ക​​​​ടു​​​​ത്ത ശി​​​​ക്ഷ വി​​​​ധി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​വും. പ​​​​ന്ത്ര​​​​ണ്ടു വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കൊ​​​ടും​​​കു​​​റ്റ​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് വ​​​​ധ​​​​ശി​​​​ക്ഷ വ​​​​രെ വ്യ​​​​വ​​​​സ്ഥ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.