ഇടത് സർക്കാരിന്റെ ഭരണം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തൃപ്തരാണ്: അവകാശവാദവുമായി മുഖ്യമന്ത്രി

single-img
1 May 2018

കഴിഞ്ഞ രണ്ട് വർഷത്തെ സർക്കാരിന്റെ ഭരണം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തൃപ്തരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് വർഷം കൊണ്ട് നിരവധി നല്ല കാര്യങ്ങൾ സർക്കാരിന് ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനത്തിന് വിചാരിച്ചത്ര വേഗം കൈവരിക്കാനായില്ലെന്ന തോന്നലുണ്ട്. വരും നാളുകളിൽ അതിവേഗ വികസനത്തിനായി സർക്കാർ ശ്രമിക്കും. ഇടത് സർക്കാരിന്റെ ഭരണം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തൃപ്തരാണ്. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികളെ പോലെയാണ് സർക്കാർ – മുഖ്യമന്ത്രി പറഞ്ഞു.

മാദ്ധ്യമങ്ങൾക്ക് സർക്കാരിനെ വിമർശിക്കാം. ക്രിയാത്മക വിമർശനങ്ങൾ സർക്കാർ ഉൾക്കൊള്ളും. എന്നാൽ,​ വിമർശിക്കാൻ വേണ്ടി മാത്രമാവരുത് വിമർശനമെന്നും പിണറായി ഓർമിപ്പിച്ചു. മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.