നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി 60കാരന്‍ മരിച്ചു (വീഡിയോ)

single-img
1 May 2018

നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി വഴിയോരത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിന് സമീപം നില്‍ക്കുകയായിരുന്ന 60കാരന്‍ മരിച്ചു. പൂനെയിലാണ് സംഭവം. തിങ്കളാഴ്ച 1 മണിയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

പൂനെയിലെ സാംഗ്വി ചൗക്കിലായിരുന്നു സംഭവം. ഓംപ്രകാശ് പാണ്ഡിന്‍വാര്‍ എന്നയാളാണ് മരിച്ചത്. എസ്‌യുവിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പരിക്കേറ്റു. ഡ്രൈവര്‍ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇയാളെ തിരിച്ചറിയാനായിട്ടില്ല.

സ്പീഡ്‌ബ്രേക്കര്‍ തകരാറിലായതോടെ ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറിയതെന്ന് പൊലീസ് പറഞ്ഞു.