ചിത്രകലാ ലോകത്ത് അദ്ഭുതമായി നാല് വയസുകാരന്‍

single-img
1 May 2018

ചായക്കൂട്ടുകളും പെയിന്റിംഗ് ബ്രെഷുകളുമാണ് അദ്വൈതിന്റെ കളിക്കൂട്ടുകാര്‍. അദ്വൈതിന്റെ ചിത്രങ്ങള്‍ വാങ്ങാന്‍ ആയിരക്കണക്കിന് ഡോളര്‍ മുടക്കാന്‍ തയ്യാറായി പലരുമെത്തുന്നു എന്നറിയുമ്പോഴാണ് ഈ കുഞ്ഞുപ്രതിഭയുടെ ഭാവനയും കഴിവും എത്രമാത്രം മനോഹരമാണെന്ന് നാം തിരിച്ചറിയുന്നത്.

പുണെയില്‍ നിന്നും കാനഡയിലേക്ക് ചേക്കേറിയവരാണ് അദ്വൈതിന്റെ കുടുംബം. കാനഡയിലെ സെന്റ് ജോണ്‍സ് ആര്‍ട്‌സ് സെന്ററില്‍ സ്വന്തമായി ചിത്രപ്രദര്‍ശനം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ റെക്കോര്‍ഡും ഈ മിടുക്കന്റെ പേരിലാണ്.

ഡിനോസറുകളും, ഡ്രാഗണുകളും, ഗ്യാലക്‌സികളുമാണ് ഭൂരിഭാഗം ചിത്രങ്ങളുടെയും മുഖമുദ്ര. ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ട് ഷോയില്‍ അദ്വൈതിന്റെ ചിത്രങ്ങള്‍ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിയിരുന്നു. അദ്വൈത്‌ നിറങ്ങള്‍ കൊണ്ട് കളിക്കുകയല്ല അതിലുപരി നിറങ്ങള്‍ കൊണ്ട് അവന്‍ പുതിയതെന്തോ സൃഷ്ടിക്കുകയാണ്. കളര്‍ കോംപോസിഷനില്‍ അപാരമായ കയ്യടക്കമാണ് അദ്വൈത് പ്രകടിപ്പിക്കുന്നതെന്ന് പ്രശസ്ത ചിത്രകാരന്‍ അഭിപ്രായപ്പെട്ടതായി അദ്വൈതിന്റെ അമ്മ ശ്രുതി കോലാര്‍ക്കര്‍ പറയുന്നു.

കളര്‍ ബിസാര്‍ഡ്‌സ് എന്ന പേരിലാണ് തന്റെ ആദ്യത്തെ ചിത്രപര്ദര്‍ശനം അദ്വൈത് സംഘടിപ്പിച്ചത്.അതില്‍ നിന്നും 2,000 ഡോളര്‍ ( 1.5 ലക്ഷം ) രൂപയാണ് അദ്വൈതിന്റെ മികവിന് ലഭിച്ചത്. മകന്റെ കഴിവ് ലോകം തിരിച്ചറിഞ്ഞ് തുടങ്ങുന്നതിലുള്ള സന്തോഷം ശ്രുതി മറച്ചുവെയ്ക്കുന്നില്ല.

‘അദ്വൈതിന്റെ സന്തോഷമാണ് ഞങ്ങള്‍ക്കെല്ലാം. അത് കൊണ്ട് തന്നെ ഇപ്പോള്‍ ചിത്രകല അവന്‍ എങ്ങനെ ആസ്വദിക്കുന്നുവോ അത്തരത്തില്‍ ജീവിതകാലം മുഴുന്‍ അവന്‍ അതാസ്വദിക്കട്ടെ എന്നാണ് ഞങ്ങളുടെ ആഗ്രഹം’ ശ്രുതി പറയുന്നു.

https://m.facebook.com/100762380542924/photos/a.100763837209445.1073741828.100762380542924/126542691298226/?type=3