യു.എ.ഇയില്‍ സ്‌കൈപ്പും ഫേസ് ടൈമും വീണ്ടുമെത്തുന്നു

single-img
30 April 2018

യു.എ.ഇയില്‍ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ ടെലികോം ക്രമീകരണ അതോറിറ്റിക്കു കീഴില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. പ്രമുഖ അറബ് പത്രമായ അല്‍ഇത്തിഹാദാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

സ്‌കൈപ്പ്, ഫേസ്‌ടൈം എന്നിവക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ്, ആപ്പിള്‍ അധികൃതരുമായാണ് ടെലികോം അതോറിറ്റി ചര്‍ച്ച ആരംഭിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും പല തലങ്ങളിലായി അതു തുടരുകയാണെന്നും യു.എ.ഇ ടെലികോം ക്രമീകരണ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരിയെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി. മൈക്രോസോഫ്റ്റ് യു.എ.ഇയില്‍ പശ്ചിമേഷ്യയിലേക്ക് വേണ്ടി രണ്ട് കേന്ദ്രങ്ങള്‍ അടുത്തിടെയാണ് ആരംഭിച്ചത്.