ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ബൈക്ക് യാത്രക്കാരന് നേരെ ചെരുപ്പെറിഞ്ഞ് ട്രാഫിക് പൊലീസ് (വീഡിയോ)

single-img
30 April 2018

എത്രയൊക്കെ നിയമങ്ങള്‍ കര്‍ശനമാക്കിയാലും അത് പാലിക്കാന്‍ പലര്‍ക്കും മടിയാണ്. ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങളോടിച്ച് ചെക്കിങ്ങിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിക്കുന്ന ആളുകളുടെ എണ്ണം ഒട്ടുംകുറവല്ല. നിര്‍ത്താതെ പോകാന്‍ ശ്രമിക്കുന്ന ഇരുചക്രവാഹനങ്ങളെ പിടിക്കാന്‍ പൊലീസ് പലപ്പോഴും പെടാപാട് പെടുകയും ചെയ്യും.

ഹെല്‍മെറ്റില്ലാതെയെത്തി പൊലീസിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിക്കുന്ന ബൈക്ക് യാത്രികന് നേരെ ബാംഗ്ലൂര്‍ പൊലീസ് ചെരുപ്പ് എറിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ പൊലീസ് ചെക്കിങ്ങിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികനു നേരെ പൊലീസുകാരന്‍ ചെരിപ്പൂരി എറിയുകയായിരുന്നു. പിന്നില്‍ വന്നൊരു കാറിലെ ഡാഷ് ബോര്‍ഡ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.