നടി മേഘ്‌നാരാജ് വിവാഹിതയായി

single-img
30 April 2018

നടി മേഘ്‌നാരാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറിമംഗല സെന്റ് ആന്റണീസ് ഫ്രയറി പള്ളിയിലായിരുന്നു വിവാഹം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. കന്നഡ നടന്‍ സുന്ദര്‍രാജിന്റെയും പ്രമീളയുടെയും മകളായ മേഘ്‌ന 2009ല്‍ തെലുങ്ക് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തിയത്.

അമ്മ ക്രിസ്ത്യന്‍ മതവിശ്വാസി ആയതില്‍ രണ്ട് മതാചാര പ്രകാരമായിരിക്കും വിവാഹമെന്ന് മേഘ്‌ന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മെയ്2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വിവാഹം നടക്കും.

യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ കന്നഡ നടിയാണ് മേഘ്‌നാരാജ്. ബ്യൂട്ടിഫുള്‍, മാഡ് ഡാഡ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.