ബിഡിജെഎസ് ബിജെപി ബന്ധം ഉപേക്ഷിക്കണമെന്ന് കോടിയേരി

single-img
30 April 2018

ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡിജെഎസിന് ഒരിക്കലും ബിജെപിയുമായി ചേരാന്‍ കഴിയില്ല. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാനാണു ബിജെപി പ്രവര്‍ത്തിക്കുന്നത്.

ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതാണ് ബിഡിജെഎസ്. രണ്ടു പ്രസ്ഥാനങ്ങളുടെയും ആശയങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ബിജെപി ബന്ധം ഉപേക്ഷിച്ച് ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളിലൂന്നി നിന്ന് ബിഡിജെഎസ് പ്രവര്‍ത്തിക്കണം.

ബിജെപിയുമായി നിസ്സഹകരണം തുടരാനുള്ള ബിഡിജെഎസിന്റെ തീരുമാനം എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഇരു പാര്‍ട്ടികളുടെയും ബന്ധത്തിന് ആയുസുണ്ടാകില്ലെന്നു രണ്ടു വര്‍ഷം മുന്‍പേ സിപിഎം വ്യക്തമാക്കിയതാണ്. ബിഡിജെഎസ് ബിജെപി ബന്ധം ധൃതരാഷ്ട്രാലിംഗനമാണെന്നും കോടിയേരി പറഞ്ഞു.