ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിർമൽ സിങ് രാജിവച്ചു

single-img
30 April 2018

ജ​മ്മു​കാ​ഷ്മീ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​ർ​മ​ൽ സിം​ഗ് രാ​ജി​വ​ച്ചു. ഇന്നു മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി മ​ന്ത്രി​യാ​യ നി​ർ‌​മ​ൽ സിം​ഗ് രാ​ജി​വ​ച്ച​ത്. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ക​വീ​ന്ദ​ർ ഗു​പ്ത ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ത് ശ​ർ​മ​യും സം​സ്ഥാ​ന നേ​താ​വ് ര​വീ​ന്ദ്ര റ​യ്ന​യും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും ക​രു​തു​ന്നു.

ക​ഠു​വ കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​നെ തു​ട​ർ​ന്ന് ര​ണ്ട് മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പി​ഡി​പി സ​ഖ്യ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ള​ക്കി പ്ര​തി​ഷ്ട​യ്ക്കു ബി​ജെ​പി ത​യാ​റാ​യി​രി​ക്കു​ന്ന​ത്. മാ​ന​ഭം​ഗ കേ​സി​ലെ പ്ര​തി​ക​ളെ പി​ന്തു​ണ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബി​ജെ​പി മ​ന്ത്രി​മാ​ർ​ക്ക് രാ​ജി​വ​യ്ക്കേ​ണ്ട​വ​ന്ന​ത്.

മെഹബൂബ മുഫ്തി മന്ത്രിസഭയിലെ എല്ലാ പാർട്ടി മന്ത്രിമാരോടും രാജിക്കത്ത് നൽകാൻ ബിജെപി ഏപ്രിൽ 17ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എത്ര പേരെ നിലവിലെ മന്ത്രിസഭയിൽ നിന്നു ബിജെപി മാറ്റി നിർത്തുമെന്നു വ്യക്തമായിട്ടില്ല. അമിത് ഷായുടെയും പാർട്ടി ജനറൽ സെക്രട്ടറി റാം മാധവിന്റെയും കയ്യിൽ ഇതുമായി ബന്ധപ്പെട്ട പട്ടികയുണ്ട്. ഇത് നിർമൽ സിങ്ങിനു കൈമാറും.

അതേസമയം പിഡിപി മന്ത്രിമാരിൽ മാറ്റമൊന്നുമുണ്ടാകില്ല. ഒഴിഞ്ഞു കിടക്കുന്ന ധനമന്ത്രി സ്ഥാനത്തേക്ക് ആരാകുമെന്ന ചർച്ചയും ശക്തമായിട്ടുണ്ട്. തിങ്കളാഴ്ച ഗവർണറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു പുതിയ മന്ത്രിമാർ അധികാരത്തിലേറും. ഉച്ചയ്ക്ക് 12നു ശ്രീനഗറിലെ കൺവൻഷൻ സെന്ററിലാണു സത്യപ്രതിജ്ഞ ചടങ്ങുകൾ.