ചൈനയിലിറങ്ങിയ ”സൂപ്പര്‍മാന്‍” (വീഡിയോ)

single-img
29 April 2018

ചൈനയിലെ സുഷൗ സിറ്റിയില്‍ കഴിഞ്ഞ ദിവസം ഒരു വ്യാജ ‘സൂപ്പര്‍മാന്‍’ പ്രത്യക്ഷപ്പെട്ടു. ബസിന്റെ ഒരു വശത്ത് കൈവെച്ച് മറ്റെവിടെയും പിടിക്കാതെയായിരുന്നു സൂപ്പര്‍മാന്‍ നിന്നിരുന്നത്. കണ്ടവരെല്ലാം അതിശയിച്ചുപോയി. യഥാര്‍ഥത്തില്‍ ബസുമായി ചേര്‍ത്തുവെച്ചിരുന്ന ഒരു കസേരയിലായിരുന്നു ‘സൂപ്പര്‍മാന്‍’ ഇരുന്നിരുന്നത്.

തന്റെ വീട് വില്‍പ്പന നടത്താനായി ഒരു പ്രോപ്പര്‍ട്ടി ഡവലപ്പര്‍ നടത്തിയ സൂത്രപണിയായിരുന്നു ‘സൂപ്പര്‍മാന്‍’ വേഷം. ഗതാഗത നിയമം ലംഘിച്ചതിന് ബസ് ഡ്രൈവര്‍ക്ക് ട്രാഫിക് പൊലീസ് 200 യുവാന്‍ പിഴയിട്ടു.