ലിഗയെ കൊലപ്പെടുത്തിയത് മൂന്ന് പേര്‍ ചേര്‍ന്നെന്ന് വിവരം; ഒരാള്‍ യോഗാ പരിശീലകന്‍?

single-img
29 April 2018

തിരുവനന്തപുരം: ലിഗയെ കൊലപ്പെടുത്തിയത് മൂന്ന് പേര്‍ ചേര്‍ന്നെന്ന് വിവരം. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണെന്നാണ് സൂചന.കണ്ടല്‍ക്കാട്ടില്‍ നിന്ന് മൂന്ന് പേര്‍ ഓടിപ്പോകുന്നത് കണ്ടെന്നാണ് സാക്ഷിമൊഴി. ബലാല്‍ക്കാരത്തിനിടെയാണ് കൊലപാതകം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വള്ളത്തിൽനിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പൊലീസ് അറിയിച്ചു.

ലിഗയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയാണ് മരണം.