സിപിഐ ദേശീയ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും: കാനവും ബിനോയ് വിശ്വവും ദേശീയ സെക്രട്ടേറിയറ്റില്‍

single-img
29 April 2018

സിപിഐ ദേശീയ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും. കൊല്ലത്ത് 4 ദിവസമായി തുടരുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് വീണ്ടും സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തത്.കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ദേശീയ സെക്രട്ടേറിയറ്റില്‍. ഗുരുദാസ് ഗുപ്ത ഡപ്യൂട്ടി ജനറല്‍ സ്ഥാനം ഒഴിഞ്ഞു.

അതേസമയം, കെ.ഇ ഇസ്മായിലിനെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിലനിര്‍ത്തി. വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ സിപിഐ ദേശീയ കൗണ്‍സിലില്‍ തെരഞ്ഞെടുത്തു. പാര്‍ട്ടി കോണ്‍ഗ്രസ് 125 അംഗ ദേശീയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു. 15 പേരാണ് കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലുള്ളത്. പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷനാകും.

നേരത്തേ, സി. ദിവാകരനെ ദേ​ശീ​യ കൗ​ണ്‍​സി​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കിയിരുന്നു. ദി​വാ​ക​ര​നു പു​റ​മേ സി.​എ​ൻ. ച​ന്ദ്ര​ൻ, സ​ത്യ​ൻ മൊ​കേ​രി, ക​മ​ലാ സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​രേ​യും ദേ​ശീ​യ കൗ​ൺ​സി​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.