അസമിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബിഹു നൃത്തം ചെയ്ത് പ്രിയങ്ക ചോപ്ര ;ചിത്രങ്ങള്‍ കാണാം

single-img
29 April 2018

അസം ടൂറിസം പ്രൊമോഷന്റെ ഭാഗമായി ഒരു പുതിയ പ്രൊമോഷണല്‍ വീഡിയോ ഷൂട്ട് ചെയ്യാനായി അസമിലെത്തിയതായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. അതിനിടെ ജോര്‍ഹട്ടിലെ സുപര്‍ണ പ്രഭ ഗേള്‍സ് സ്‌കൂള്‍ സന്ദര്‍ശിക്കാനും താരമെത്തി. അവിടെയുള്ള വിദ്യാര്‍ഥികള്‍ പ്രിയങ്കക്ക് മുന്നില്‍ ബിഹു നൃത്തം അവതരിപ്പിച്ചു. കൂടെ നൃത്തം ചെയ്യാന്‍ താരവുമെത്തി. പ്രിയങ്കയെ കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്. ഗംഭീര സ്വീകരണമാണ് താരത്തിന് ലഭിച്ചത്.

അസം ടൂറിസം ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര.