ആര്യ, നിന്നെ ഞാന്‍ വിവാഹം ചെയ്യാമെടായെന്ന് വരലക്ഷ്മി; വിശാല്‍ ബ്രോ സൂക്ഷിച്ചോളൂ എന്ന് സഹനടന്‍ (വീഡിയോ)

single-img
29 April 2018

കോളിവുഡില്‍ പരസ്യമായ രഹസ്യമാണ് വിശാലും വരലക്ഷ്മിയും തമ്മിലുള്ള പ്രണയം. ഇക്കാര്യം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്.

വരലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. തിരുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഓഡിയോ റിലീസിന് വിശാലും എത്തിയിരുന്നു. തിരുവിന് വേണ്ടി വന്നതാണോ അതോ വരുവിന് വേണ്ടി വന്നതാണോ എന്ന് സംവിധായകന്‍ വിശാലിനെ വേദിയില്‍ വെച്ച് കളിയാക്കി.

തുടര്‍ന്ന് വേദിയിലെത്തിയ വരലക്ഷ്മി അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി അറിയിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആര്യയുടെ എങ്ക വീട്ട് മാപ്പിള്ളൈയെക്കുറിച്ചും വരലക്ഷ്മി തമാശയായി പറഞ്ഞു. ചടങ്ങില്‍ ആര്യയും എത്തിയിരുന്നു. ജാമി നിന്നെ ഞാന്‍ വിവാഹം ചെയ്യാമെന്ന് കളിയാക്കിക്കൊണ്ട് വരലക്ഷ്മി പറഞ്ഞു. അത് ആര്യയ്ക്കും തോന്നണ്ടെ എന്ന് അവതാരകന്‍ ജഗന്‍ വരലക്ഷ്മിയോട് ചോദിച്ചു. വിശാല്‍ ബ്രോ..സൂക്ഷിച്ചോളൂ എന്ന് നടന്‍ സതീഷ് കളിയാക്കി പറഞ്ഞു.

ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.