വിവാഹശേഷം 35 കോടിയുടെ ഫ്‌ലാറ്റിലേക്ക് ചേക്കേറാനൊരുങ്ങി സോനം കപൂര്‍

single-img
29 April 2018

അനില്‍ കപൂറിന്റെ മകളും ബോളിവുഡ് നടിയുമായ സോനം കപൂര്‍ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. ഫാഷന്‍ മേഖലയിലെ പ്രമുഖ സംരംഭകന്‍ ആനന്ദ് അഹൂജയാണ് സോനത്തിന്റെ വരന്‍. മെയ് 7 നാണ് ഇരുവരുടെയും വിവാഹം. മുംബൈയിലെ സഹാറിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ലീലയിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. മെഹന്ദി ചടങ്ങുകള്‍ നടക്കുന്നത് സിഗ്‌നേച്ചര്‍ ഐലന്‍ഡിലെ സോനത്തിന്റെ സ്വന്തം ഫ്‌ലാറ്റിലും. വിവാഹശേഷം ഇരുവരും ഇവിടേക്ക് താമസം മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയിലെ ബാന്ദ്രയില്‍ സണ്‍ടെക് റിയല്‍റ്റിയുടെ ആഡംബര ഫ്‌ലാറ്റ് സമുച്ചയമാണ് സിഗ്‌നേച്ചര്‍ ഐലന്‍ഡ്. 2015 ലാണ് സോനം കപൂര്‍ 7000 ചതുരശ്രയടിയുള്ള ഡുപ്ലെയ് അപാര്‍ട്‌മെന്റ് സ്വന്തമാക്കിയത്. അഞ്ചു കിടപ്പുമുറികളാണ് ഫ്‌ലാറ്റിലുള്ളത്. വിശാലമായ ലോബി, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഓട്ടമാറ്റിക്കായി താപനില ക്രമീകരിക്കുന്ന ഇന്‍ഡോര്‍ സ്വിമ്മിങ് പൂള്‍, ജിം, ഹോം തിയറ്റര്‍, കടല്‍ക്കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ബാല്‍ക്കണി എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. 35 കോടിയാണ് ഫ്‌ലാറ്റിന്റെ മൂല്യം.

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യയ്ക്കും അഭിഷേക് ബച്ചനുമാണ് ഇതേ അപ്പാര്‍ട്‌മെന്റില്‍ ഫ്‌ലാറ്റ് സ്വന്തമായുള്ളത്. 21 കോടിക്കാണ് ഇരുവരും ഫ്‌ലാറ്റ് സ്വന്തമാക്കിയത്.