സാവിത്രിയെ അനുകരിച്ച് ഡബ്‌സ്മാഷ് ചെയ്യാമോ? സമന്ത ചോദിക്കുന്നു; സര്‍പ്രൈസ് സമ്മാനം ഉറപ്പ്

single-img
29 April 2018

മുന്‍ നടി സാവിത്രിയുടെ ജീവിതകഥ മഹാനടി എന്ന പേരില്‍ സിനിമയാകുകയാണ്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍, സമന്ത, നാഗചൈതന്യ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

മെയ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡബ്‌സ്മാഷ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മായാ ബസാര്‍ എന്ന സിനിമയില്‍ ദും ദും യെന്‍ കല്ല്യാണം എന്ന പാട്ടില്‍ സാവിത്രിയുടെ അഭിനയമാണ് അനുകരിക്കേണ്ടത്. ഈ രംഗം ചെയ്യാന്‍ അത്ര എളുപ്പമല്ലെന്നാണ് സമന്ത പറയുന്നത്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അത് വീഡിയോ രൂപത്തില്‍ #celebratesavithri എന്ന ഹാഷ്ടാഗോടുകൂടി പോസ്റ്റ് ചെയ്യണമെന്ന് സമന്ത പറഞ്ഞു. വിജയികള്‍ക്ക് സര്‍പ്രൈസ് സമ്മാനവും മഹാനടിയുടെ അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്.