കനയ്യകുമാർ സിപിഐ ദേശീയ കൗണ്‍സിലിൽ

single-img
29 April 2018

കൊല്ലം: ജെഎൻയു സമരനേതാവ് കനയ്യകുമാർ സിപിഐ ദേശീയ കൗണ്‍സിലിൽ. കൊല്ലത്തു നടക്കുന്ന പാർട്ടി കോണ്‍ഗ്രസാണ് കനയ്യകുമാറിനെ ദേശീയ കൗണ്‍സിലേക്ക് ഉൾപ്പെടുത്തിയത്. 125 അംഗ ദേശീയ കൗണ്‍സിലിനെയാണ് തെരഞ്ഞെടുത്തത്.

നിലവില്‍ എ ഐ എസ് എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ. ബിഹാര്‍ സ്വദേശിയായ അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്.

ആറ് പുതുമുഖങ്ങളടക്കം കേരളത്തിൽനിന്ന് 15 അംഗങ്ങൾ ദേശീയ കൗണ്‍സിലിൽ ഉൾപ്പെടുത്തി. പന്ന്യൻ രവീന്ദ്രനെ കണ്‍ട്രോളർ കമ്മീഷൻ ചെയർമാനായും തെരഞ്ഞെടുത്തു. നേരത്തേ, സി. ദിവാകരനെ ദേ​ശീ​യ കൗ​ണ്‍​സി​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കിയിരുന്നു.