ചൈനയിലെ പിയാനോ വീട്; ചിത്രങ്ങള്‍ കാണാം

single-img
29 April 2018

സംഗീതത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഇഷ്ടമാകുന്ന ഒരു വീടുണ്ട് ചൈനയിലെ ഹുവൈനാന്‍ സിറ്റിയില്‍. പിയാനോ പോലെയാണ് ആ വീട് കാണാന്‍. മൂന്ന് കോണ്‍ക്രീറ്റ് കാലുകളിലാണ് കെട്ടിടം നില്‍ക്കുന്നത്. മുന്‍ വശത്തായി പിയാനോയെ ചാരി ഒരു വയലിന്‍ കെട്ടിടവുമുണ്ട്. ഗ്ലാസില്‍ തീര്‍ത്തതാണ് ഈ കെട്ടിടം. വയലിന്‍ കെട്ടിടത്തിലൂടെയാണ് പ്രവേശനം.

രാത്രിയില്‍ പിയാനോ കെട്ടിടവും വയലിന്‍ കെട്ടിടവും പ്രകാശത്താല്‍ അതിമനോഹരമാകും കാണാന്‍. കെട്ടിടത്തില്‍ എസ്‌കലേറ്ററുകളും, മീറ്റിംഗ് റൂമുകളും വലിയ ആഘോഷങ്ങള്‍ക്കുള്ള വേദികളും മറ്റ് സൗകര്യങ്ങളുമുണ്ട്.