സി. ​ദി​വാ​ക​ര​നെ പാ​ര്‍​ട്ടി ദേ​ശീ​യ കൗ​ണ്‍​സി​ലി​ല്‍​നി​ന്ന് ഒഴിവാക്കിയ സംഭവം; വിശദീകരണവുമായി കാനം

single-img
29 April 2018

കൊല്ലം: മുതിര്‍ന്ന നേതാവ്​ സി. ദിവാകരനെ സി.പി.​ഐ ദേശീയ കൗണ്‍സിലില്‍ നിന്ന്​ ഒഴിവാക്കിയതില്‍ വിഭാഗീയതയില്ലെന്ന് കാനം രാജേന്ദ്രന്‍. പാര്‍ട്ടി ഭരണഘടനയനുസരിച്ച്‌ 20% പുതിയ ആളുകളുണ്ടാകണം. പുതിയ അംഗങ്ങളെ തീരുമാനിച്ചത് ഐക്യകണ്‌ഠേനയെന്നും കാനം വ്യക്തമാക്കി.

സിപിഎ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനൊപ്പം സി.എന്‍.ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെയും ദേശിയ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. അതേസമയം ദേശിയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് പുതുതായി അഞ്ച് പേരെ ഉള്‍പ്പെടുത്തി. കെ പി രാജേന്ദ്രന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, എന്‍ രാജന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. മഹേഷ് കക്കത്ത് കാന്‍ഡിഡേറ്റ് മെമ്പറായി ഉള്‍പ്പെടുത്തി.

കൗണ്‍സിലില്‍ നിന്ന്​ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ ദിവാകരന്‍ കേരളത്തില്‍ നിന്നള്ള പ്രതിനിധികളുടെ യോഗം ബഹിഷ്കരിച്ചിരുന്നു. തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്നും ആരുടെയും സഹായത്തില്‍ തുടരാനില്ലെന്നും സി. ദിവാകരന്‍ മാധ്യമങ്ങളോട്​ പ്രതികരിച്ചു.