മലപ്പുറത്ത് ഭര്‍ത്താവിനെ ആസിഡൊഴിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍;ആസിഡ് ഒഴിച്ച്‌ മുഖം വികൃതമാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഭാര്യ

single-img
29 April 2018

മലപ്പുറം: മുണ്ടുപറമ്പില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍(52) ആണ് മരിച്ചത്. ഭാര്യ സുബൈദയെയാണ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുമ്ബാണ് മുണ്ടുപറമ്പിലെ വാടകവീട്ടില്‍ വച്ച്‌ ബഷീര്‍ ആസിഡ് ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് ഏപ്രില്‍ 21 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച്‌ മരിച്ചു.

വീട്ടിലെത്തിയ ഒരാള്‍ അകത്തുകടന്ന് ആസിഡ് ഒഴിച്ചു എന്നായിരുന്നു ബഷീര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സുബെദയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നും കണ്ടെത്തുകയായിരുന്നു.

കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭര്‍ത്താവിന് പരസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മുഖത്ത് ആസിഡ് ഒഴിച്ച്‌ വികൃതമാക്കുകയായിരുന്നു ലക്ഷ്യമെന്ന് സുബൈദ പോലീസിനോട് പറഞ്ഞു.