അശ്വതി ജ്വാലക്കെതിരായ അന്വേഷണം സ്വാഭാവിക നടപടിയെന്ന് കടകംപള്ളി സുരേന്ദ്രന്‍;തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ട കാര്യമില്ല

single-img
29 April 2018

തിരുവനന്തപുരം: അശ്വതി ജ്വാലക്കെതിരായ അന്വേഷണം സ്വാഭാവിക നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പരാതി കിട്ടിയില്‍ അന്വേഷിക്കാതിരിക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് വി​ദേ​ശ വ​നി​ത ലി​ഗ സ്ക്രൊ​മേ​നി​യ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​റി​നെ​യും ഡി.​ജി.​പി ലോ​ക്നാ​ഥ് ​ബെഹ്ര​യെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക അ​ശ്വ​തി ജ്വാ​ല​ക്കെ​തി​രെ പൊ​ലീ​സ് അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചത്.

കോവളത്ത് മരിച്ച വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടന്നെന്നായിരുന്നു അശ്വതിക്കെതിരായ ആരോപണം. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്ന് ലിഗയുടെ സഹോദരി ഇലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ പരാതി ശരിയല്ല. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഇലീസ് പറഞ്ഞിരുന്നു.

ടൂറിസം മാഫിയക്കെതിരെ, വീഴ്ചകള്‍ വന്ന ഗവണ്‍മെന്റിനെതിരെ, വീഴ്ചകള്‍ വന്ന പൊലീസിനെതിരെ സംസാരിച്ചു എന്നതിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നത്. അഞ്ചുവര്‍ഷമായിട്ട് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തനിക്കെതിരെ ഒരു പരാതി പോലും വന്നിട്ടില്ലെന്നും കേരളാ സമൂഹം തന്നെ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ടെന്നും അശ്വതി പറഞ്ഞു.