കെട്ടിടത്തിന്റെ മുകളില്‍ നിന്നും നായ തലയില്‍ വീണതിനെ തുടര്‍ന്ന് യുവതിയുടെ ബോധം പോയി (വീഡിയോ)

single-img
28 April 2018

നായ തലയില്‍ വീണ യുവതി ബോധരഹിതയായി. ചൈനയിലാണ് സംഭവം നടന്നത്. കെട്ടിടത്തിനുള്ളിലേക്ക് നടന്നുകയറുകയായിരുന്ന യുവതിയുടെ തലയിലേക്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് നായ വീഴുകയായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഒരു കെട്ടിടത്തിലേക്ക് നടന്നുകയറുകയായിരുന്നു ഇവര്‍.

നായ തലയില്‍ വീണതോടെ യുവതി ബോധരഹിതയായി വീണു. ഈ സമയം നായ ഓടിപ്പോയി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കഴുത്തിന് പൊട്ടലുണ്ട്.