സിവയുടെ മുടിയുണക്കുന്ന അച്ഛന്‍; വീഡിയോ കാണാം

single-img
28 April 2018

ചെന്നൈ: സമൂഹമാധ്യമങ്ങളിലെ കുട്ടി താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവ. സിവയുടെ കുസൃതികളും മലയാളം പാട്ടുകളും പലകുറി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സിവയുടെ ഒടുവിലത്തെ വീഡിയോയും സമൂഹമാധ്യമങ്ങള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

സിവയുടെ മുടി ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ധോണി ഉണക്കിക്കൊടുക്കുന്നതാണ് ദൃശ്യങ്ങളില്‍. ‘മത്സരശേഷം അച്ഛന്റെ കടമകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു’ എന്ന തലക്കെട്ടോടെ ധോണി തന്നെയാണ് ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.