മമ്മൂട്ടിയുടെ സിനിമ കാണാന്‍ ആളു കയറില്ലെന്ന് പറഞ്ഞയാള്‍ക്ക് ജോയ് മാത്യുവിന്റെ കിടിലന്‍ മറുപടി

single-img
28 April 2018

മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിള്‍ കാണാന്‍ തീയേറ്ററില്‍ ആളുകയറില്ലെന്ന് പറഞ്ഞയാള്‍ക്ക് തക്ക മറുപടി നല്‍കി തിരക്കഥാകൃത്ത് ജോയ് മാത്യു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് മമ്മൂട്ടിയാണെങ്കില്‍ സിനിമ കാണാന്‍ ആളുകയറില്ല എന്ന് പറഞ്ഞത്.

എന്നാല്‍ ആളുകള്‍ക്ക് കയറാന്‍ തീയേറ്ററില്‍ ഇഷ്ടം പോലെ വാതിലുകളുണ്ടെന്നായിരുന്നു ഇതിന് ജോയ് മാത്യു നല്‍കിയ മറുപടി. മറ്റൊരാള്‍ അങ്കിളിന്റെ റിലീസ് കാരണം വ്യാഴാഴ്ച രാത്രി മനസ്സമാധാനത്തോടെ ഉറങ്ങിയില്ല, അങ്കിളിലെ രംഗങ്ങള്‍ അറിയാതെ മനസ്സിലൂടെ കടന്നുപോകുന്നു എന്നതിലാണ് ഉറങ്ങാന്‍ കഴിയാത്തത് എന്ന് കമന്റു ചെയ്തു. ഇതിന് ‘നിങ്ങളുടെ ഉറക്കം കെടുത്താനായതില്‍ സന്തോഷിച്ച് ഞാന്‍ സുഖമായി ഉറങ്ങി’ എന്ന മറുപടിയാണ് ജോയ് മാത്യു നല്‍കിയത്.