ആര്യയുടെ മനസ്സില്‍ എത്രത്തോളം സത്യമുണ്ടായിരുന്നു എന്ന് എനിക്കറിയില്ല; അതിന് ഉത്തരം പറയേണ്ടത് ആര്യയാണ്; നടന്‍ ആര്യയെ പരിഹസിച്ച് വിശാല്‍

single-img
28 April 2018

നടന്‍ ആര്യയെ പരിഹസിച്ച് അടുത്ത സുഹൃത്തും നടനുമായ വിശാല്‍ രംഗത്ത്. എങ്കവീട്ടു മാപ്പിളൈയില്‍ അതിഥിയായി വിശാലും എത്തിയിരുന്നു. ഷോയുടെ വിശ്വസനീയത സംബന്ധിച്ച ചോദ്യങ്ങള്‍ ഇപ്പോള്‍ വിശാലിനും നേരിടേണ്ടി വരുന്നുണ്ട്. മിസ്റ്റര്‍ ചന്ദ്രമൗലി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ അത്തരത്തില്‍ ഒരു ചോദ്യം നേരിടേണ്ടി വന്നപ്പോള്‍ താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാല്‍ ആര്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.

ഷോയുടെ രണ്ടാംഭാഗത്തെ സംബന്ധിച്ചായിരുന്നു വിശാലിനോടുള്ള ചോദ്യം. ”സീസണ്‍ 2 കല്യാണം കഴിച്ചിട്ട് ആരംഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഷോ സത്യസന്ധമായിരുന്നുവോ അല്ലെങ്കില്‍ മറ്റുള്ളവരെ കബളിപ്പിക്കുന്നതായിരുന്നോ എന്നൊന്നും എനിക്കറിയില്ല.

ആര്യയുടെ മനസ്സില്‍ എത്രത്തോളം സത്യമുണ്ടായിരുന്നു എന്നും എനിക്കറിയില്ല. അതിന് ഉത്തരം പറയേണ്ടത് ആര്യയാണ്. ഞാന്‍ അല്ല”, വിശാല്‍ പറഞ്ഞു. നേരത്തെ ആര്യയെ പിന്തുണച്ച് അടുത്ത സുഹൃത്തുക്കളായ സംഗീതയും വരലക്ഷ്മിയും രംഗത്ത് വന്നിരുന്നു.

ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയായിരുന്നു എങ്ക വീട്ടു മാപ്പിളൈ. ഫൈനലില്‍ മൂന്ന് പെണ്‍കുട്ടികളാണ് മത്സരിച്ചത്. ആരെയും വിഷമിപ്പിക്കാനാകില്ല എന്നു പറഞ്ഞ് ആര്യ വിവാഹത്തില്‍ നിന്ന് ഒഴിയുകയായിരുന്നു.