തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് മേജര്‍ രവി

single-img
27 April 2018

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് സംവിധായകന്‍ മേജര്‍ രവി. തൃശ്ശൂര്‍ പൂരം ആശംസകള്‍ നേര്‍ന്ന് ഇട്ട കുറിപ്പാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് മേജര്‍ രവി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ ഒരു ഭാഗം എഡിറ്റ് ചെയ്താണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. എന്റെ ഒരു പോസ്റ്റിന്റെ ചിത്രം പ്രചരിക്കുന്നത് കണ്ടിരുന്നു. ഇത് ആരോ എഡിറ്റ് ചെയ്തതോ ഫോട്ടോഷോപ്പ് ചെയ്തതോ ആണ്. അത്തരത്തില്‍ എന്തെങ്കിലും കണ്ടാല്‍ ദയവ് ചെയ്ത് അവഗണിക്കണമെന്നും മേജര്‍ രവി കുറിച്ചു.