മൂന്നു മിനിറ്റ് കൊണ്ട് മോഹന്‍ലാലിനെ ഞെട്ടിച്ച് ആരാധകന്‍; വീഡിയോ

single-img
27 April 2018

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ആദി വരെ മോഹന്‍ലാല്‍ അഭിനയിച്ച 332 സിനിമകള്‍ റിലീസ് വര്‍ഷമടക്കം ഒറ്റശ്വാസത്തില്‍ റിജേഷ് പറഞ്ഞു തീര്‍ത്തപ്പോള്‍ മോഹന്‍ലാല്‍ ശരിക്കും ഞെട്ടി. ആള്‍ക്കൂട്ടത്തിനിടയില്‍ കൊണ്ടുപോയി അദ്ദേഹം ഒന്നു കൂടി പറയിപ്പിച്ചു. അങ്ങനെ പൊന്നാനി പള്ളപ്രം സ്വദേശി കളരിക്കല്‍ റിജേഷ് ‘ലാലേട്ടന്റെ’ മുന്‍പില്‍ മറ്റൊരു താരമായി.

ഓരോ സിനിമകളുടെയും സംവിധായകരുടെ പേരും ഗാനരചയിതാക്കളും ഗായകരും വരെ റിജേഷിന് മനഃപാഠമാണ്. ഒറ്റശ്വാസത്തില്‍ മോഹന്‍ലാലിനു മുന്‍പില്‍ മുഴുവന്‍ സിനിമകളുടെയും പേരും വര്‍ഷവും പറയണമെന്ന മോഹം വന്നത് ഒരു വര്‍ഷം മുന്‍പാണ്.

ചുരുങ്ങിയ ദിവസം കൊണ്ട് റിജേഷ് അത് സ്വായത്തമാക്കി. പിന്നെ ലാലേട്ടനെ കണ്ടുകിട്ടാനുള്ള കാത്തിരിപ്പായിരുന്നു. ഇതിനു മുന്‍പ് രണ്ടുതവണ കാണാന്‍ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഇന്നലെ മലമ്പുഴയിലെ ഡാമിനടുത്തുള്ള താമസ സ്ഥലത്തുവച്ചാണ് കണ്ടത്.

റിജേഷിന്റെ പ്രകടനം കണ്ട് പ്രത്യേകം അഭിനന്ദിച്ച് ആശംസാകത്തും നല്‍കിയാണ് അദ്ദേഹം തിരിച്ചയച്ചത്.
മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയോട് കുട്ടിക്കാലം മുതലുള്ള ആരാധനയിലാണ് റിജേഷ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും മനസ്സില്‍ അടുക്കിവയ്ക്കാന്‍ തുടങ്ങിയത്.