കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലേറ്; ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു

single-img
27 April 2018

കൊല്ലം: ദേശീയപാതയില്‍ ഉമയനെല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ സുധീര്‍കുമാറിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമല്ല.