അടുക്കള ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം: കരിപ്പൂരില്‍ രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

single-img
27 April 2018

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. താമരശേരി സ്വദേശിയാണു സ്വര്‍ണക്കടത്തിനു ശ്രമിച്ചത്. ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ ദമാമില്‍നിന്നെത്തിയ താമരശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദലി (28) ആണു സ്വര്‍ണം കൊണ്ടുവന്നത്. അടുക്കള ഉപകരണങ്ങളുടെ ഉള്ളില്‍ പാളികളായി ഒളിപ്പിച്ചാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 85 ലക്ഷം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.