112 ജിബി ഡേറ്റ ഫ്രീ: വന്‍ ഓഫറുമായി ജിയോ

single-img
27 April 2018

വരിക്കാര്‍ക്ക് മറ്റൊരു വന്‍ ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. നിലവിലെ എല്ലാ വരിക്കാര്‍ക്കും ഈ ഓഫര്‍ സ്വന്തമാക്കാന്‍ അവസരുമുണ്ട്. ക്രിക്കറ്റ് സീസണില്‍ പരമാവധി 112 ജിബി ഡേറ്റയാണ് ഫ്രീയായി നല്‍കുന്നത്. ജിയോഫോണ്‍ മാച്ച് പാസ് എന്ന പേരിലാണ് ഓഫര്‍.

56 ദിവസത്തേക്കാണ് 112 ജിബി ഡേറ്റ നല്‍കുന്നത്. ഓഫര്‍ ലഭിക്കാന്‍ സുഹൃത്തുക്കളോടും ബന്ധുക്കളോയും ജിയോയുടെ ടോള്‍ഫ്രീ നമ്പറിലേക്ക് (18008908900) വിളിക്കാന്‍ ആവശ്യപ്പെടണം. ഈ സമയത്ത് വിളിക്കാന്‍ പറഞ്ഞ വ്യക്തിയുടെ പത്തക്ക ജിയോ നമ്പര്‍ നല്‍കണം.

കൂടാതെ പിന്‍കോഡും രേഖപ്പെടുത്തണം. ഉടന്‍ തന്നെ അടുത്ത റിലയന്‍സ് റീട്ടെയിലറോ ജിയോ ഡോട്ട് കോം വഴിയോ വിളിച്ച സുഹൃത്തിന് ഫോണ്‍ ലഭിക്കും. ഫോണ്‍ കൊണ്ടു വരുമ്പോള്‍ വിളിക്കാന്‍ ഉപയോഗിച്ച നമ്പര്‍ നല്‍കണം. ഒന്നു മുതല്‍ നാലു പേരെ ജിയോ ഫോണ്‍ വാങ്ങിപ്പിച്ചാല്‍ നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ ലഭിക്കും.

ഇതുപോലെ കൂടുതല്‍ പേരെ ചേര്‍ക്കുമ്പോള്‍ അക്കൗണ്ടില്‍ വരുന്ന ഡേറ്റയും കൂടും. ഇതോടൊപ്പം മറ്റു ചില ഓഫറുകളും ജിയോ നല്‍കുന്നുണ്ട്. ഓരോ 8 ജിബി പാക്കിന്റെയും കാലാവധി നാലു ദിവസമാണ്. ഇങ്ങനെ 56 ദിവസത്തേക്ക് പ്രതിദിനം 2 ജിബി നിരക്കില്‍ 112 ജിബി ഡേറ്റ ഉപയോഗിക്കാം.