ഹൈദരാബാദിനെതിരെ വിക്കറ്റ് കീപ്പറായി ക്രിസ് ഗെയ്ല്‍; വീഡിയോ

single-img
27 April 2018

 

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ ഗ്ലൗസും അണിഞ്ഞ് നില്‍ക്കുന്ന ഗെയ്‌ലിനെ കണ്ട് ആരാധകര്‍ അമ്പരന്നു. ഗെയ്ല്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പാറായോ എന്നായിരുന്നു ആരാധകരുടെ സംശയം.

എന്നാല്‍ യഥാര്‍ത്ഥ കീപ്പറായിരുന്ന രാഹുല്‍ ബൗണ്ടറിക്ക് പുറത്ത് പോയ സമയത്ത് ഗെയ്ല്‍ രാഹുലിന്റെ ഗ്ലൗസ് എടുത്ത് വിക്കറ്റ് കീപ്പറെപ്പോലെ കാണിക്കുകയായിരുന്നു. ഇത് തത്സമയം കാണിക്കുക കൂടി ചെയ്തതോടെ ടിവിയിലൂടെ കളി കണ്ട ആരാധകരാണ് അതിശയപ്പെട്ടത്. പിന്നീട് രാഹുല്‍ ഓടി വന്ന് ഗ്ലൗസ് വാങ്ങിച്ചു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

https://www.iplt20.com/video/126701/kxip-s-part-time-keeper-chris-gayle