ഉടമയുടെ വാഹനവുമായി നായയെത്തി; കട ഇടിച്ചു തകര്‍ത്തു (വീഡിയോ)

single-img
27 April 2018

Dog takes its owner’s car for joyride, crashes into a store.

Dog takes its owner's car for 'joyride', crashes into a store.April 22nd in Taixing, Jiangsu, a tricycle suddenly crashed into a store. Shop assistants found there’s no one inside, only a dog. It seemed the tricycle owner forgot to turn off the power, and the dog triggered the accelerator.

Posted by PearVideo on Wednesday, April 25, 2018

ചൈനയില്‍ ഒരു നായ ഉടമയുടെ വാഹനമോടിച്ചെത്തി കട ഇടിച്ചു തകര്‍ത്തു. ജിയാംഗ്‌സുവില്‍ നടന്ന സംഭവം സിസിടിവിയില്‍ പതിഞ്ഞു. തകര്‍ന്ന കടയ്ക്ക് സമീപമുള്ള മറ്റൊരു കടയുടമയുടെതോണ് വാഹനവും നായയും. എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന ഈ വാഹനത്തിലെ ആക്‌സിലേറ്ററില്‍ നായ അറിയാതെ തട്ടിയതായിരുന്നു വാഹനം മുന്നോട്ട് പോകാന്‍ കാരണം.

ഡ്രൈവറില്ലാതെ കയറി വന്ന വാഹനം കടയ്ക്കുള്ളിലെ ഗ്ലാസ് മുഴുവന്‍ തകര്‍ത്തു. വാഹനം ഇടിച്ചുകയറി വരുന്നത് കണ്ട് അന്തംവിട്ട കടക്കാര്‍ അതിലേറെ അന്തം വിട്ടത് വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ നായയെ കണ്ടിട്ടായിരുന്നു.