സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച കുട്ടിയെ പിതാവ് ബൈക്കില്‍ കെട്ടിയിട്ട് കൊണ്ടുപോയി; വീഡിയോ വൈറല്‍

single-img
27 April 2018

സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച കുട്ടിയെ പിതാവ് ബൈക്കില്‍ കെട്ടിയിട്ട് കൊണ്ടുപോയി. ചൈനയിലെ ഗുവാന്‍ഡോംഗ് പ്രവിശ്യയിലെ യുന്‍ഫുവില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി. സ്‌കൂളില്‍ പോകേണ്ടെന്ന് പറഞ്ഞ് കരഞ്ഞ കുട്ടിയെ പിതാവ് തന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍ കിടത്തിയ ശേഷം കെട്ടിയിടുകയായിരുന്നു.

തുടര്‍ന്ന് സ്‌കൂളിലേക്ക് കൊണ്ടുപോയി. സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കുട്ടിയെ ബൈക്കില്‍ നിന്ന് മോചിപ്പിച്ചു. തുടര്‍ന്ന് പിതാവിന് താക്കീത് നല്‍കിയാണ് വിട്ടയച്ചത്.