കളിപ്പാട്ടത്തിലെ സ്പ്രിങ് വിഴുങ്ങി; ഏഴ് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

single-img
27 April 2018

മുംബൈയില്‍ കളിപ്പാട്ടത്തിലെ സ്പ്രിങ് വിഴുങ്ങിയ ഏഴ് വയസുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിപ്പാട്ട തോക്കുമായി കളിക്കുകയായിരുന്ന കുട്ടി അതിലുണ്ടായിരുന്ന സ്പ്രിങ് അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. സ്പ്രിങ് ശ്വാസകോശത്തില്‍ കുടുങ്ങിപ്പോയി.

ഇതേ തുടര്‍ന്ന് ശക്തിയായി ചുമയ്ക്കാന്‍ തുടങ്ങിയ കുട്ടിയെ ഉടന്‍ തന്നെ ബിവാണ്ടിയിലെ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ 1.5 സെന്റിമീറ്റര്‍ നീളമുള്ള സ്റ്റീല്‍ സ്പ്രിങ് കുട്ടിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.

ഇതേ തുടര്‍ന്ന് കുട്ടിയെ താനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഓപ്പറേഷന്‍ നടത്തുന്നതിന് കുട്ടിക്ക് പ്രായം കുറവായതിനാല്‍ ബയോസ്‌കോപി നടത്തിയാണ് സ്പ്രിങ് പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.