പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

single-img
27 April 2018

കശ്മീരിലെ ബരാമുള്ളയില്‍ പതിനൊന്നാം ക്ലാസ്സുകാരിയെ ബലാല്‍സംഗം ചെയ്ത അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭഛിദ്രം നടത്താനായി പെണ്‍കുട്ടിയെയും കൊണ്ട് ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകനെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സൈദ് ഇംതിയാസ് ഹുസൈന്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു പറഞ്ഞു.

പതിനേഴു വയസ്സുകാരിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിനു കൊണ്ടു പോയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയും അവര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു.

പട്ടാന്‍ പട്ടണത്തിലെ ഒരു ആശുപത്രിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ട് എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.