‘അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ..വാ തുറന്നേ..: അച്ഛന് ചോറ് വാരിക്കൊടുക്കുന്ന കുഞ്ഞുമകള്‍; വിഡിയോ വൈറല്‍

single-img
26 April 2018

Posted by Gazal Soman on Thursday, April 19, 2018

അച്ഛനെ നിര്‍ബന്ധിച്ച് ചോറ് കൊടുക്കുന്ന ഈ കുഞ്ഞുമകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പുതിയ താരം. ‘അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ..വാ തുറന്നേ ആ.. ആ…’ അച്ഛന്റെ വായിലേക്ക് ചോറ് ഉരുളയാക്കി വച്ചുകൊണ്ട് സവ്യ പറയുന്നതാണ് ഇത്.

എനിക്ക് മതിയെന്ന് അച്ഛന്‍ പലകുറി പറഞ്ഞെങ്കിലും സവ്യ ഉണ്ടോ ഇതുവല്ലതും കേള്‍ക്കുന്നു. നിര്‍ബന്ധിച്ച് അച്ഛന് ചോറ് വാരികൊടുക്കുകയാണ് ഈ കുഞ്ഞ്. ‘വിശക്കുന്നു എന്ന് പറഞ്ഞിട്ടല്ലേ ഞാന്‍ ചോറ് എടുത്തോണ്ട് വന്നത്, എന്നിട്ട് വേണ്ടാന്നു പറയുന്നോ? ഇങ്ങനെ പോകുന്നു സവ്യയുടെ പരിഭവങ്ങള്‍.

ഒടുവില്‍ ചോറ് മുഴുവനും വാരികൊടുത്ത ശേഷമാണ് സവ്യ പിന്‍മാറിയത്. ഒടുവില്‍ അച്ഛന്‍ സ്വയം പറഞ്ഞുപോയി ‘ഈ പെണ്ണിനോട് ഞാന്‍ എതുനേരത്താണോ വിശക്കുന്നു എന്ന് പറഞ്ഞത്.’