കെഎസ്ആര്‍ടിസിയില്‍ 30% ജീവനക്കാരും പണിക്കു കൊള്ളാത്തവര്‍: ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും ടോമിന്‍ തച്ചങ്കരി

single-img
26 April 2018

കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ 30% ജീവനക്കാരും ഈ പണിക്കു കൊള്ളുന്നവരല്ല. അവര്‍ വെറുതെ അഭ്യാസം കാണിക്കുകയാണെന്ന് പുതുതായി ചുമതലയേറ്റ എംഡി ടോമിന്‍ തച്ചങ്കരി. കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ജീവനക്കാരോടു സംസാരിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. കെഎസ്ആര്‍ടിസിയെ കരകയറ്റിയ ശേഷം അക്കാര്യം ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ പരസ്യമായി പൊതുയോഗം നടത്തി പ്രഖ്യാപിക്കുമെന്നും തച്ചങ്കരി പറഞ്ഞു. താന്‍ ഒരു ദൗത്യം ഏറ്റെടുത്താല്‍ വിജയിപ്പിച്ചിരിക്കും.

പക്ഷേ കൂട്ട ഭരണം അനുവദിക്കില്ല. നമ്മള്‍ സഹപ്രവര്‍ത്തകരും സഹോദരന്മാരുമാണ്. പക്ഷേ ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കണ്ട. ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും തച്ചങ്കരി പറഞ്ഞു.