വൈദ്യുതി വേണ്ട; സ്വന്തമായി ഒരു ലിഫ്റ്റ് നിര്‍മ്മിച്ച് പ്രൊഫസര്‍ (വീഡിയോ)

single-img
26 April 2018

കോയമ്പത്തൂര്‍: ഓഫീസുകളിലും മാളുകളിലും തുടങ്ങി വലിയ കെട്ടിടങ്ങളിലെല്ലാം ലിഫ്റ്റുകള്‍ അത്യാവശ്യമാണ്. ഇപ്പോള്‍ പല ആഡംബര വീടുകളിലും ലിഫ്റ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. ഇത്തരത്തില്‍ വീട്ടില്‍ സ്വന്തമായി ലിഫ്റ്റ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചിരിക്കുകയാണ് കോയമ്പത്തൂരിലെ ഒരു പ്രൊഫസര്‍.

വൈദ്യുതി ഇല്ലാതെയും ഈ ലിഫ്റ്റ് പ്രവര്‍ത്തിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 200 കിലോഗ്രാം വരെ തൂക്കം വഹിക്കാനും ഈ ലിഫ്റ്റിന് സാധിക്കും. രണ്ട് നിലകളിലേക്ക് വരെ ലിഫ്റ്റ് ഉയര്‍ത്താന്‍ സാധിക്കും. ”വൈദ്യുതി ഇല്ലാതെയും ലിഫ്റ്റ് പ്രവര്‍ത്തിക്കും.

എത്രത്തോളം നേരം കംപ്രസറില്‍ വായു സമ്മര്‍ദം നിലനില്‍ക്കുന്നോ അത്രയും നേരം ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ആറ് മാസം കൊണ്ടാണ് ലിഫ്റ്റ് രൂപകല്‍പ്പന ചെയ്തത്”, പ്രൊഫസര്‍ ഡോ.വിജയന്‍ പറഞ്ഞു. ഒന്നാം നിലയിലുള്ള തന്റെ വീട്ടിലേക്ക് നിരവധി പ്രായമായവര്‍ എത്താറുണ്ട്.

ഇവരെ സഹായിക്കാനായാണ് ലിഫ്റ്റ് എന്ന ആശയത്തിലേക്ക് എത്തിയതെന്ന് പ്രൊഫസര്‍ പറയുന്നു. വെള്ളത്തിന്റെ കാനുകളും, അരിച്ചാക്കുകളും മറ്റ് ഭാരമുള്ള വസ്തുക്കളും മുകള്‍ നിലയിലേക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ടിനുമാണ് ഇതോടെ പരിഹാരമായത്.