കൊടുവള്ളിയില്‍ ആറംഗ സംഘം മദ്യം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചു

single-img
26 April 2018

കോഴിക്കോട്: വീട്ടമ്മയെ മദ്യം കുടിപ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. അയല്‍വാസിയായ ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ഒരു രാത്രി മുഴുവന്‍ പ്രതികള്‍ പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൊടുവള്ളി പോലീസ് കേസുടുത്ത് അന്വേഷണം ആരംഭിച്ചു. ജനുവരി 30നാണ് പീഡനം നടന്നത്.

യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. പരിസരവാസികള്‍ തന്നെയാണ് പ്രതികള്‍ എന്നും പരാതിയില്‍ പറയുന്നു. പ്രതികള്‍ ആരും ഇപ്പോള്‍ സ്ഥലത്തില്ലെന്നും സൂചനകളുണ്ട്.