ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് അറിയിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല; കരീന കപൂര്‍

single-img
26 April 2018

ഒരു ഇടവേളക്ക് ശേഷമാണ് കരീന സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഗര്‍ഭിണിയായതോടെ ഉഡ്ത പഞ്ചാബിന് ശേഷം അഭിനയത്തില്‍ നിന്ന് കരീന താല്‍ക്കാലിക അവധി എടുത്തിരുന്നു. ഇപ്പോള്‍ വീരേ ദി വെഡ്ഡിങ് എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലൂടെ ആരാധകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് കരീന. ജൂണ്‍ 1ന് ചിത്രം റിലീസ് ചെയ്യും.

‘വീരേ ദി വെഡ്ഡിങ്ങിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. തൈമുറിന് പതിനാറ് മാസം മാത്രമാണ് പ്രായം. അതുകൊണ്ട് അവനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണം. ഈ സിനിമയുടെ റിലീസിന് ശേഷം മൂന്ന് മാസം അവധിയെടുക്കും.

അടുത്ത പ്രൊജക്ട് പിന്നീട് തീരുമാനിക്കും. എന്തായാലും വര്‍ഷത്തില്‍ ഒരു ചിത്രമെങ്കിലും ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നു’, കരീന പറഞ്ഞു. വീരേ ദി വെഡ്ഡിങ്ങിന് കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ഗര്‍ഭിണിയായത്. തന്റെ റോളിലേക്ക് മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് റിയ കപൂറിനോട് പറഞ്ഞിരുന്നു.

പക്ഷേ അവര്‍ സമ്മതിച്ചില്ല. തന്റെ കഥാപാത്രം ഗര്‍ഭിണിയായി മാറ്റാമെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ താന്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. അതോടെ തന്റെ പ്രസവം കഴിയുന്നതുവരെ അവര്‍ ഷൂട്ടിംഗ് മാറ്റിവെയ്ക്കുകയായിരുന്നുവെന്നും കരീന പറഞ്ഞു.